Wednesday, December 24, 2025

ബാങ്കിലും എടിഎമ്മിലും പോകേണ്ട പോസ്റ്റ്മാൻ പണം വീട്ടിലെത്തിക്കും

പത്തനംതിട്ട : ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കിലോ എടിഎം കൗണ്ടറിലോ പോകാതെ നിക്ഷേപ തുകയും പെന്‍ഷനും പിന്‍വലിക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്. നിക്ഷേപ തുകയും പെന്‍ഷനും പോസ്റ്റ്മാൻ വീട്ടിലെത്തിക്കും. എഇപിഎസ് (ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം) വഴിയാണ് തപാൽ വകുപ്പ് സംവിധാനമൊരുക്കുന്നത്.

നിക്ഷേപകന്റെ അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചതാണെങ്കില്‍ ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിച്ചു നല്‍കും. പോസ്റ്റ്മാന്‍ നിക്ഷേപകന്റെ വീട്ടിലെത്തി സൗജന്യമായി ഈ സേവനം ചെയ്യും. ഇതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതില്ല. 0468 2222255 എന്ന നമ്പറില്‍ വിളിച്ചോ 8606946788 എന്ന വാട്‌സാപ് നമ്പറില്‍ മെസേജ് അയച്ചോ ആവശ്യം അറിയിക്കാം.

Related Articles

Latest Articles