Tuesday, January 6, 2026

ബിവറേജിൽ നേരത്തേ എത്തണേ

കോഴിക്കോട്: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന ഉണ്ടായിരിക്കുക.

ബാറുകള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്.

Related Articles

Latest Articles