ഗുരുവായൂര്‍: വിഷുപ്പുലരിക്കായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രമൊരുങ്ങി. വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.30 മുതല്‍ 3 വരെയാണ് നടക്കുക. എന്നാല്‍ ഇത്തവണ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരത്തേക്ക് ഭക്തര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇത്തവണ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പേരിനു മാത്രമായിരിക്കും ചടങ്ങുകളൊരുക്കുക. ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്ബൂതിരി, കൊടയ്ക്കാട് ശശി നമ്ബൂതിരി എന്നിവര്‍ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി,കണിക്കൊന്ന, വെള്ളരി, സ്വര്‍ണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാര്‍വട്ടം, ചക്ക, മാമ്ബഴം എന്നിവയടങ്ങിയതാണ് കണിക്കോപ്പ്. അതേസമയം വിഷുക്കണി ദര്‍ശനം കാണാന്‍ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും ഉണ്ടാകുക.

