Friday, December 19, 2025

മകനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ : മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ജില്ലയിൽ കോടംതുരുത്തിയിലെ പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്‍റെ ഭാര്യ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുപ്പതുകാരിയായ രജിത നാലുമാസം ഗർഭിണിയായിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്.

കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചു. ഭർത്താവ് വിനോദ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവും പിതാവും വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles