Thursday, May 2, 2024
spot_img

സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍, ഒന്നിച്ച്‌ ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു’: ശിവശങ്കറിന് കുരുക്കിട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്ന് അദ്ദേഹം മൊഴി നൽകി. മാത്രമല്ല ഒന്നിച്ച് ലോക്കർ തുടങ്ങാൻ നിർദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ എന്‍ഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നു. സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നതായി വേണുഗോപാല്‍ അയ്യര്‍ പറഞ്ഞു.

ചര്‍ച്ചകളിൽ ശിവശങ്കര്‍ പങ്കാളിയായിരുന്നുവെന്നും ജോയിന്‍റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നുവെന്നും . പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചുവെന്നും അദ്ദേഹം അറിയിച്ചു . തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ’ ആവശ്യപ്പെട്ടതായും വേണുഗോപാൽ വ്യക്തമാക്കി

Related Articles

Latest Articles