Sunday, June 2, 2024
spot_img

മൃഗശാലയിൽ ചത്ത വെള്ള കടുവയ്ക്ക് കോവിഡില്ല

ദില്ലി :മൃഗശാലയില്‍ ചത്ത വെള്ള കടുവയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ദില്ലി മൃഗശാലയിലെ കല്‍പ്പന എന്ന് പേരുള്ള വെള്ളക്കടുവയാണ് കഴിഞ്ഞ ദിവസം ചത്തത്. കടുവയ്ക്ക് വൃക്ക രോഗവും പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളുമുണ്ടായിരുന്നതായി മൃഗശാല അധികൃതര്‍ പറഞ്ഞു.

കടുവയുടെ കോവിഡ് സാംപിള്‍ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കടുവയുടെ സാമ്ബിള്‍ പരിശോധിച്ചത്. ബുധനാഴ്ചയാണ് ചത്ത കടുവയെ വ്യാഴാഴ്ചയാണ് സംസ്‌കരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്‌കാരം നടത്തിയത്.

Related Articles

Latest Articles