Tuesday, December 16, 2025

മെഡിക്കൽ കോളേജിൽ രോഗവ്യാപനം തുടരുന്നു; ഗർഭിണികൾക്ക് ഉൾപ്പെടെ കോവിഡ് ബാധ

കോട്ടയം : മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ഇതേ തുടർന്ന്, ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു രോഗികളെ മാറ്റി പാര്‍പ്പിച്ചു. ഇതിനുപുറമേ കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടര്‍മാരുടെ പട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്.

നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു നഴ്സിനും രോഗബാധ ബാധ സ്ഥിരീകരിച്ചിരുന്നു,.

Related Articles

Latest Articles