തൃശൂര്‍: കോവിഡ് 19 പശ്ചാത്തലത്തില്‍ പച്ചക്കറിക്ക് വില വർധിക്കുന്നു. ഈ സാഹചര്യത്തിൽ തുറന്ന വിപണിയില്‍ പരിശോധന ഒഴിവാക്കി പൊതുവിതരണ വകുപ്പ്. കര്‍ശന പരിശോധന നടത്തണമെന്ന് വകുപ്പ് നിര്‍ദേശിച്ചിട്ടും ജീവനക്കാര്‍ തയാറല്ല.
കോവിഡ് സുരക്ഷ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ജീവനക്കാര്‍ പരിശോധനക്ക് വിമുഖത കാണിച്ചത്.
നിലവില്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍നിന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ സ്ഥാപനങ്ങളിലേക്ക് സ്റ്റോക്ക് വിവരം വിളിച്ചുചോദിക്കുക മാത്രമാണ് ചെയ്യുന്നത്.

