കോവിഡ് ബാധിച്ച് അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനും ഉള്‍പെടെ മൂന്നു മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്.
പാല സ്വദേശി സുനീഷിന്റെ മകന് അദ്വൈത് ന്യൂയോര്‍ക്കിലാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അദ്വൈതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. മസ്തിഷ്കജ്വരം ബാധിച്ചതാണ് അദ്വൈതിന്റെ നില വഷളാക്കിയത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.