ദില്ലി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരന്റെ മരണത്തോടെ ഗുജറാത്തില്‍ മരണസംഖ്യ 5 ആയി. ജമ്മു കാശ്മീരിലെ ശ്രീനഗറിലും ഒരാള്‍ മരിച്ചു.
ഇതോടെ കാശ്മീരില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മഹാരാഷ്ട്രയില്‍ ഇന്ന് 7 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ ഇന്ന് 53 കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 55 ആയി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹവ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കിയത്. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സര്‍ക്കാര്‍ ലാബുകളിലും 35 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോഴുള്ളത്. ഇത് അപര്യാപ്തമെന്നാണ് വിലയിരുത്തല്‍.

