Sunday, December 14, 2025

രാജ്യത്ത് കോവിഡ് വ്യാപനം മുന്നോട്ട് തന്നെ: 24 മണിക്കൂറിനിടെ 49,310 പേർക്ക് രോഗബാധ ; പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്ക് ;ആശങ്കയോടെ ജനം

ദില്ലി : രാജ്യത്ത് കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്നു. 24 മണിക്കൂറിനിടെ 49,310 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു . ഒരൊറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 12,87,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,40,135 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 8,17,209 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 740 പേരാണ് മരിച്ചത്. ഇതോടെ ‌ മരിച്ചവരുടെ എണ്ണം 30,601 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 23 വരെ 1,54,28,170 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 3,52,801 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

Related Articles

Latest Articles