Monday, May 6, 2024
spot_img

ബലിപെരുന്നാൾ പ്രമാണിച്ച് കോവിഡിന് അവധി നൽകണം ; വസ്ത്രവ്യാപാര കടകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കണം; വിവാദപ്രസ്താവന നടത്തി പട്ടാമ്പി നഗരസഭാ ചെയർമാൻ കെ എസ് ബി തങ്ങൾ

പാലക്കാട് : ബലിപ്പെരുന്നാൾ പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പട്ടാമ്പി നഗര സഭ ചെയർമാൻ കെഎസ്ബിഎ തങ്ങൾ. സംസ്ഥാനത്ത് അനുദിനം രോഗ ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് വിവാദ പ്രസ്താവനയുമായി ചെയർമാൻ രംഗത്ത് വന്നിരിക്കുന്നത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ അടക്കം തുറന്ന് പ്രവർത്തിക്കണമെന്നാണ് കെ എസ് ബി എ തങ്ങളുടെ ആവശ്യം. പട്ടാമ്പി കേബിൾ വിഷൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയർമാൻ വിവാദ പ്രസ്താവനയുമായി രംഗതെത്തിയത്.

നരഗസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കം ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചെയർമാന്റെ ഇത്തരമൊരു വിവാദ പ്രസ്താവന. കോവിഡിന് അവധി നൽകി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണം. അവശ്യ സാധനങ്ങൾക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുതി വേണമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ, ഡിസാസ്സ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർ പറയുന്നതനുസരിച്ച് പ്രദേശത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത കുറവ് ഇല്ല. പ്രദേശത്ത് തുണിക്കടകൾ അടക്കമുള്ളവ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന കർശന നിർദേശം പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത് പരിഹരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ കെഎസ്ബിഎ തങ്ങൾ പട്ടാമ്പി താലൂക്ക്, നെല്ലായ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായ പ്രദേശത്ത് ബലിപ്പെരുന്നാൾ പ്രമാണിച്ച് തുറന്ന്പ്രവർത്തിക്കണമെന്ന പ്രസ്താവനയുമായിരംഗപ്രവേശനം നടത്തിയിരിക്കുന്നത്.

Related Articles

Latest Articles