Monday, December 22, 2025

രാജ്യത്ത് വീണ്ടും കോവിഡ് മരണം: ആകെ 500 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം പത്തായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി മണിപ്പൂരില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മാധ്യമപ്രവര്‍ത്തനം സുഗുമമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 500 കടന്നത്. മുംബൈയില്‍ കോവിഡ് ബാധിച്ച ചികില്‍സയിലായിരുന്ന 65 വയസുള്ള ആള്‍ മരിച്ചു. കോവിഡ് ബാധിച്ചുള്ള മഹാരാഷ്ട്രയിലെ മൂന്നാമത്തെയും രാജ്യത്തെ പത്താമത്തെയും മരണമാണിത്.

അമേരിക്കയില്‍ നിന്ന് മടങ്ങിവന്ന 23കാരിക്ക് മണിപ്പൂരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസായി അത് മാറി. വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി എട്ടുമണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.

Related Articles

Latest Articles