Sunday, December 21, 2025

റഷ്യ, ചൈന, ഇന്ത്യ ത്രികക്ഷി യോഗം നാളെ; ഇന്ത്യ പങ്കെടുക്കും

ദില്ലി: ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ, റഷ്യ, ചൈന, ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ ത്രികക്ഷി യോഗം മുന്‍നിശ്ചയപ്രകാരം നാളെ ചേരും. വീഡിയോ കോണ്‍ഫറന്‍സാണ് നടത്തുന്നത്.

ചൈനീസ് അതിക്രമമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. റഷ്യന്‍ ഇടപെടലിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശ മന്ത്രിയുമായ വാങ് യി പങ്കെടുക്കും.

Related Articles

Latest Articles