Monday, May 6, 2024
spot_img

കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിലയിരുത്തൽ; തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും…

തിരുവനന്തപുരം :- ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . സഞ്ചാരത്തിനായി ഓട്ടോ-൦ ടാക്സി മാർഗം സ്വീകരിക്കുന്നവർ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. ജില്ലയിലെ സമരങ്ങളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നും, സർക്കാർ പരിപാടികളിൽ 20 പേരിൽ താഴെയുള്ളവർ മാത്രമേ പങ്കെടുക്കാവൂ എന്നുമാണ് നിർദേശം നൽകിയിരിക്കുന്നത് . ഇതിനുപുറമേ, ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂട്ടിരിപ്പിന് ഒരാൾ മാത്രമേ ഉണ്ടാകാവൂ .സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമാണ്.

അതേസമയം ഗ്രാമപ്രദേശങ്ങളിലെ ചന്തകൾ തുറക്കുമെന്നും എന്നാൽ നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിദിനം ഉറവിടമാറിയാതെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനമുണ്ടായത് .

ഇതിനുപുറമേ, എല്ലാ പഞ്ചായത്തിലും ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ കേന്ദ്രം ഒരുക്കമെന്ന് മന്ത്രി വ്യക്തമാക്കി . മാത്രമല്ല, ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനുമായി തീരുമാനിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles