Sunday, January 11, 2026

റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; മൊറോട്ടോറിയം മൂന്നു മാസത്തേക്ക് നീട്ടി

ദില്ലി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. .40 ശതമാനമാണ് കുറച്ചത്. പുതിയ റിപ്പോ നിരക്ക് 3.35 ശതമാനം ആയി കുറയും. റിവേഴ്‌സ് റിപ്പോയും .40 ശതമാനം കുറച്ചു. പലിശ നിരക്ക് കുറയും.

ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപെരുപ്പം നാലുശതമാനത്തില്‍ താഴെയെത്തും.

ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം നീട്ടി. മൂന്നുമാസത്തേക്കാണ് നീട്ടിയത്. മൊറോട്ടോറിയം കാലത്തെ പലിശ അടക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടച്ചാല്‍ മതി.

Related Articles

Latest Articles