Monday, October 19, 2026

വിദ്യാർഥിനി തൂങ്ങിമരിച്ചു.പിന്നിൽ കഞ്ചാവ് മാഫിയ?

പ്രാക്കുളം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്‍റെ മകൾ അമീനയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. 

Related Articles

Latest Articles