ബെയ്ജിംഗ്: കൊറോണ വൈറസ് രോഗം ബാധിച്ച് ജീവന് നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി ശനിയാഴ്ച ദേശീയ ദുഃഖാചരണമായി ആചരിക്കാന് ചൈന ഒരുങ്ങുന്നു. ചൈനീസ് സ്റ്റേറ്റ് കൗണ്സിലാണ് ഇതേ സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
കോവിഡ് ദുരന്തത്തില് ജീവന് നഷ്ടമായവര്ക്ക് ആദരാഞ്ജലി അര്പ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് സ്റ്റേറ്റ് കൗണ്സില് വ്യക്തമാക്കി.വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില് 81,620 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 3,323 പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ഇന്ന് 31 പുതിയ കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

