സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ഇന്ന് മുതൽ രാത്രി ഒൻപത് മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഓണം പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.
അടുത്ത മാസം രണ്ടു വരെയാണ് ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ ഓണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്ന് വ്യാപാരികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.

