Wednesday, May 8, 2024
spot_img

യുഎന്‍ മുന്നറിയിപ്പ്; 10,000ലേറെ ഐഎസ് ഭീകരര്‍ ഇപ്പോഴും സജീവം

ജനീവ: ഇറാഖിലും സിറിയയിലുമായി 10,000ലേറെ ഐഎസ് ഭീകരര്‍ ഇപ്പോഴും സജീവമായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഭീകരര്‍ ചെറിയ ചെറിയ സംഘങ്ങളായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് രാജ്യങ്ങളിലായി 10,000 ഭീകരര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ഭീകരവാദവിരുദ്ധ വിഭാഗം തലവന്‍ വ്‌ലാദിമിര്‍ വൊറോണ്‍കോവ് വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-20 വര്‍ഷങ്ങളിലായി ഇവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷാസമിതിയെ അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വൊറോണ്‍കോവ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Latest Articles