Monday, December 15, 2025

സിബിഎസ്ഇ, പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കുമോ?നിർണ്ണായക തീരുമാനത്തിന് കാതോർത്തു വിദ്യാർഥികൾ

കോവിഡ് മൂലം മാറ്റിവെച്ച സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷകളുടെ നടത്തിപ്പിൽ തീരുമാനം ഇന്ന്. സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.

പരീക്ഷ ഉപേക്ഷിച്ച്‌ ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്‌ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്‌ഇയുടെ വിലയിരുത്തല്‍. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്‌ഇ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാര്‍ക്ക് അവസാന മാര്‍ക്കിന് കണക്കാക്കുക എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് സൂചന.

Related Articles

Latest Articles