Sunday, December 21, 2025

സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ ദുരിതക്കടലില്‍

തിരുവനന്തപുരം: സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ അര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്ത്.

അര്‍ഹരെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ മാരെ ചുമതലപ്പെടുത്തിയ നടപടി പാളുന്നതായി പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കരുനാഗപ്പള്ളി എംഎല്‍എക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യംകൊണ്ട് കുറച്ചു ക്ഷേത്രങ്ങളുടെ ലിസ്റ്റ് പ്രകാരമാണ് അര്‍ഹരെ കണ്ടെത്തിയിരിക്കുന്നത്. ഈ ലിസ്റ്റ് അശാസ്ത്രീയമാണ്. ഇതുമൂലം അര്‍ഹരായ സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ലഭിക്കാതെ പോകുന്നു എന്നും പരാതിയില്‍ പറയുന്നു.

Related Articles

Latest Articles