തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ വിശദീകരണവുമായി പിഡബ്ല്യൂസി. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്നോളജി വഴിയാണ് എന്നാണ് പിഡബ്ല്യൂസിയുടെ വിശദീകരണം.
വിഷൻ ടെക്നോളജിയുമായി 2014 മുതൽ ബന്ധമുണ്ടെന്നും മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പിഡബ്ല്യൂസി വിശദീകരിച്ചു.
വിഷന്‍ ടെക്നോളജിയാണ് സ്വപ്നയെ പിഡബ്ല്യുസിക്ക് കൈമാറുന്നത്. സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ചതും വിഷൻ ടെക്‌നോളജിയാണ് എന്ന് പിഡബ്ല്യുസി വിശദീകരിച്ചു. ഇതിനായി എച്ച് ആർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ സഹായം തേടി. വിഷൻ ടെക്‌നോളജിക്ക് എതിരെ നടപടി തുടങ്ങിയെന്നും പിഡബ്ല്യുസി വ്യക്തമാക്കി.

