Sunday, June 16, 2024
spot_img

പത്തനംതിട്ടയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍

പത്തനംതിട്ട:പത്തനംതിട്ടയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36), പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാന്‍ (30) എന്നിവര്‍ ആണ് മരിച്ചത്.

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക് കോളജിനു സമീപം താമസിക്കുന്ന ജല്‍പായ്ഗുരി സ്വദേശി ബല്‍ബീര്‍ മാങ്കറിനെ ഇന്നലെ രാവിലെ 7ന് ആണ് മരിച്ച നിലയില്‍ കണ്ടത്. ബല്‍ബീല്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

Related Articles

Latest Articles