മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ സർക്കാരിന് ജനവിധി മാത്രം മതിയെന്നും ജനങ്ങളുടെ സർട്ടിഫിക്കറ്റ് എൻഡിഎക്ക് ലഭിച്ചുവെന്നും ഷൈന എൻസി തുറന്നടിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 240 സീറ്റുകൾ ലഭിച്ചു. എൻഡിഎ സഖ്യത്തിലൂടെ അത് 300 കടന്നു. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിലെത്തി. അതിനാൽ എൻഡിഎയെ ഓർത്ത് മഹാ വികാസ് അഘാഡി വിഷമിക്കുന്നത് എന്തിനാണ് ? നിങ്ങൾ ആദ്യം മഹാരാഷ്‌ട്രയെ കുറിച്ച് ചിന്തിക്കാൻ ഷൈന എൻസി പറയുന്നു. കൂടാതെ, മഹാ വികാസ് അഘാഡി സഖ്യമല്ല, ഇത് മഹാ വിനാശ് അഘാഡി സഖ്യമായി മാറിയെന്നും ഷൈന എൻസി തുറന്നടിച്ചു.

