Wednesday, October 7, 2026

അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞയാള്‍ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടയില്‍ മുങ്ങിമരിച്ചു

ബംഗളൂരു: ലോക്ക് ഡൗണിനിടെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞയാള്‍ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടയില്‍ മുങ്ങിമരിച്ചു. ബീജാപൂര്‍-ബാഗല്‍കോട്ട് ജില്ലകള്‍ക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാള്‍ മുങ്ങിമരിച്ചിരിക്കുന്നത്. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോ ഴായിരുന്നു ദുരന്തം നടന്നത്.

പ്രായമുളള പെണ്‍കുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റില്‍ വെച്ച്‌ പൊലീസ് തടഞ്ഞു. കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാന്‍ തീരുമാനിക്കുകയായിരുന്നു ഉണ്ടായത്.

മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്നു ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റര്‍ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിര്‍ത്തി ഗ്രാമത്തിലാണ് കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകള്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത് ഒരുപക്ഷെ കര്‍ണാടക പോലീസിനെതിരെയാണ്.

Related Articles

Latest Articles