ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് വീണ്ടും എന്‍എസ്‌എസ്. എന്‍എസ്‍എസ്‍ പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിന് മറുപടി നല്‍കി. ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിന് മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ താലൂക്ക് യൂണിയന്‍ പ്രതിഭാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍ഡിഎഫ്‍ കണ്‍വീനര്‍ എ വിജയരാഘവന്‍റെ അഭിപ്രായം. ആരുകേള്‍ക്കുമെന്ന് ഉടന്‍ തെളിയിക്കാം. എന്‍എസ്‍എസ്‍ പറയുന്നത് ആരും കേള്‍ക്കില്ലെന്നു പറഞ്ഞവര്‍ക്ക് എന്‍എസ്‍എസിനെക്കുറിച്ച്‌ ഒന്നുകില്‍ അറിയില്ല അല്ലെങ്കില്‍ രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി പറഞ്ഞതാണ്-ജി സുകുമാരന്‍ നായര്‍ പറഞ്ഞു.