Monday, September 21, 2026

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ആം ആദ്മി പാർട്ടിക്ക് യാതൊരു വിധത്തിലുള്ള വിശ്വാസ്യത ഇല്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കപ്പെട്ടെന്നും ജെ പി നദ്ദ പറഞ്ഞു. പാർട്ടിക്കുള്ളിലെ നേതാക്കളെ പോലെ തന്നെ നുണകളുടെ ഒരു കൂമ്പാരത്താൽ കെട്ടിപ്പൊക്കപ്പെട്ട പാർട്ടിയാണ് ആംആദ്മിയെന്നും ജെ പി നദ്ദ വ്യക്തമാക്കി.

”നുണകൾ കൊണ്ട് കൊട്ടിപ്പൊക്കിയ ഒരു പാർട്ടിയാണ് ആം ആദ്മി. അവരുടെ വിശ്വാസ്യത എന്ന് പറയുന്നത് പൂജ്യമല്ല, മൈനസ് ആണ്. ജനങ്ങൾക്ക് മുന്നിൽ കെജ്‌രിവാളിന്റെ മുഖം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. രാഷ്‌ട്രീയത്തിലേക്ക് ഒരിക്കലും കടക്കില്ലെന്നാണ് നേരത്തെ പറഞ്ഞ് കൊണ്ടിരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുത്, ബംഗ്ലാവും വാഹനങ്ങളും എടുക്കരുത്, അഴിമതി നടത്തില്ല, സ്ത്രീകളെ ബഹുമാനിക്കണം എന്നെല്ലാം കെജ്‌രിവാൾ പറയുമായിരുന്നു. എന്നാൽ ഇതിൽ ഏത് കാര്യമാണ് അദ്ദേഹം പാലിച്ചിട്ടുള്ളത് ? സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ആം ആദ്മി വിട്ടുവീഴ്ച ചെയ്തതെന്നും ജെ പി നദ്ദ പറയുന്നു.

കെജ്‌രിവാളിന്റെ വീടിനുള്ളിലാണ് ഒരു സ്ത്രീക്കെതിരായ അതിക്രമം നടന്നത്. എന്നാൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് ആംആദ്മിയിലെ ചിലരുടെ ആരോപണം. അങ്ങനെ ആണെങ്കിൽ ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ മുന്നിലുണ്ടായിരുന്ന മൈക്ക് അദ്ദേഹം മാറ്റിയത് എന്തിനാണെന്നും സ്ത്രീകളെ ആക്രമിക്കുന്നതും, അവരോട് അനാദരവ് കാണിക്കുന്നതും സംബന്ധിച്ചുള്ള ചോദ്യത്തിന് എന്താണ് കെജ്‌രിവാൾ മറുപടി കൊടുക്കാത്തതെന്നും ജെ പി നദ്ദ ചോദിക്കുന്നു.

Related Articles

Latest Articles