Friday, November 6, 2026

സാംസ്കാരിക നഗരിയായ തൃശൂരില്‍ ഇനി പൂരത്തിന്‍റെ നാളുകള്‍

കണ്ടും കേട്ടും കൊതിതീരാത്ത കാത്തിരിപ്പിന്റെ പൂരം കണ്‍മുന്നിലെത്തി. പൂരങ്ങളുടെ പൊടിപൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് തുടക്കമായി. പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും പൂരത്തിന് ആരംഭം കുറിച്ച് ഇന്ന് കൊടിയേറി.

പൂരപ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കുമാണ് കൊടിയേറ്റത്തോടെ വിരമമിട്ടത്. സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ മുന്നില്‍ ഇനി വര്‍ണ്ണക്കാഴ്ച്ചകളുടെയും വാദ്യവിശേഷങ്ങളുടെയും വിസ്മയത്തിന്‍റെയും നാളുകള്‍.

Related Articles

Latest Articles