ഒരിക്കലും തകരില്ല എന്ന അഹങ്കാരത്തോടെ ദൈവത്തെ പോലും വെല്ലുവിളിച്ച് ഇറക്കിയ കപ്പലായിരുന്നു ടൈറ്റാനിക്. ആദ്യ യാത്രപോലും പൂർത്തിയാക്കാതെ ഇടിച്ചു തകർന്നു. അഹങ്കാരവും തകർന്നു. മൊബൈൽ കാലഘട്ടം തുടങ്ങുന്ന ഘട്ടത്തിൽ ഉദിച്ചുയർന്ന കമ്പനിയായിരുന്നു “നോക്കിയ “. ലോക മൊബൈൽ മാർക്കറ്റിന്റെ തന്നെ 70 ശതമാനം കൈയ്യടക്കിയിരുന്ന കമ്പനിയാണ് നോക്കിയാ. നോക്കിയയെ ആർക്കും തൊടാൻ പോലും കഴിയില്ല എന്നു കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ആ സമയത്താണ് ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം ഫ്രീവെയർ ആയി അവതരിപ്പിക്കുന്നത്. മാറുന്ന കാലഘട്ടം തിരിച്ചറിയാൻ പറ്റാത്തിരുന്ന നോക്കിയ, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്ക് ഇല്ല എന്നു പ്രഖ്യാപിച്ചു. ഇത്തിരി അഹങ്കാരവും ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. പക്ഷെ അവർക്ക് കാലിടറി. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വിപരീതമായിരുന്നു. ആൻഡ്രോയ്ഡിന്റെ വളർച്ച ശരവേഗത്തിലായിരുന്നു. മൊബൈലുകൾ അതിവേഗം സ്മാർട്ട് ഫോണിലേക്ക് മാറി. വില കുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകൾ ഇറക്കി ചൈനയും, ബ്രാൻഡ് ലീഡർമാരായി സാംസങ്ങും മാറാൻ അധികം സമയം ഒന്നും തന്നെ വേണ്ടി വന്നില്ല. തുടർന്ന് നോക്കിയ പടക്കം പൊട്ടുന്നത് പോലെ പൊട്ടി. അവസാനം ഗതികേട്ട് ആൻഡ്രോയ്ഡ് വരെ ഇറക്കി നോക്കി. എന്നാൽ പച്ചതൊടാതെ സൈഡ് ആയി. അഹങ്കാരത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. ഒരു കാലത്ത് നമ്മുടെ കാസറ്റും ടേപ്പ് റെക്കോഡറും ഒക്കെ ഇതുപോലെയായിയിരുന്നു.
വി സി പിയും, വി സി ആറും, ഡി വി ഡിയും ബ്ലുറേയുമെല്ലാം. ഇന്നു വഴിയാധാരമായി കഴിഞ്ഞു.
പണ്ടത്തെ ഏറ്റവും ഗ്ലാമറസ്സ് കടകളായ വീഡിയോ കാസറ്റ് കടമകൾ നാമാവശേഷമായി. അതിലും വലിയ അഹങ്കാരികളായിരുന്നു ഒരു കാലത്ത് STD ബൂത്തുക്കാർ. കളക്ടർമാരുടെ ഗമയായിരുന്നു ഇവർക്ക്.
അതും അപ്രത്യക്ഷമായി. കാലം ഒരുപാട് മാറി. ഇന്ന് ഇതേ അഹങ്കാരം അക്ഷയക്കാർക്കാണ്. അത് നമുക്കെല്ലാവർക്കും അറിയാം. ഒരാവശ്യത്തിന് അക്ഷയയിലേക്ക് പോയാൽ ഒരാഴ്ചയോളം അതിന്റെ പുറകെ നടക്കേണ്ട ഗതികേടാണ് നമുക്ക്. എന്നാൽ അക്ഷയ സെന്ററുകളും അതിന്റെ അവസാനം ശ്വാസ കാലഘട്ടത്തിൽ മരണമണിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. കാരണം 5 G കൂടെ ജനകീയമാവുന്നതോടെ സ്വന്തം മൊബൈലിൽ തന്നെ ഡിജിറ്റൽ കാര്യങ്ങൾ എല്ലാം സ്വയം ചെയ്യാം എന്ന അവസ്ഥയിലേക്ക് നാം എത്തും. അതുപോലെ തന്നെ ATM കൗൺണ്ടറുകൾക്കും ഏറെക്കുറെ മരണമണി മുഴങ്ങി കഴിഞ്ഞു. ഡിജിറ്റൽ യൂപിഎ പേയ്‌മെന്റ് വ്യാപകമായികഴിഞ്ഞു.
ഇന്നു പോക്കറ്റിൽ ഒരു പൈസയും ആവശ്യമില്ല. മൊബൈലിൽ ബാറ്ററി ചാർജും, ഡേറ്റയും, അക്കൗണ്ടിൽ പൈസയും ഉണ്ടേൽ, ATM ആവശ്യമേയില്ല. കപ്പലണ്ടി കച്ചവടക്കാരന്റെ കയ്യിൽപോലുമുണ്ട് യൂപിഎ പേയ്‌മെന്റ്. ലോകം മാറുകയാണ്, മാറ്റത്തിനൊപ്പം സ്വയം മാറുക.

