Categories: Obituary

അജയപ്രാണമാതാജിക്ക് പ്രണാമം…

ശാരദാമിഷന്റെയും രാമകൃഷ്ണ ശാരദ മിഷന്റെയും ആഗോള ഉപാദ്ധ്യക്ഷയായ അജയപ്രാണമാതാജി (93) തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രിയിൽ വെച്ച് ഇന്നലെ സമാധിയായി.വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.മൃതദേഹം തിരുവനന്തപുരം ശാരദ മഠത്തിൽ പൊതു ദർശനത്തിനു വച്ചു.സമാധി ചടങ്ങുകൾ ഇന്ന് തൃശ്ശൂർ ശാരദ മഠത്തിൽ നടക്കും.

1952 ല്‍ മഠത്തിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ ചേര്‍ന്ന അജയപ്രാണ 21 വര്‍ഷം മഠം സ്‌കൂളില്‍ അധ്യാപികയായിരുന്നു. 1973-ൽ തിരുവനന്തപുരത്ത് രാമകൃഷ്ണ ശാരദ മിഷൻ സ്ഥാപിച്ചു. കൊല്‍ക്കത്ത ശാരദാമഠത്തിന്റെ ആവശ്യപ്രകാരം സിഡ്നിയില്‍ 1982 ല്‍ മഠം സ്ഥാപിക്കാന്‍ പോയി. 30 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു.  ന്യൂ സൗത്ത് വെയില്‍സില്‍ രാമകൃഷ്ണ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിച്ചു. മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍  വേദാന്തപ്രചാരവും നടത്തിയിട്ടുണ്ട്. 2011ൽ ഇന്ത്യയിൽ തിരിച്ചെത്തി തൃശ്ശൂരുള്ള കേന്ദ്രത്തിന്റെ ചുമതലയേറ്റു.വിദേശ രാജ്യങ്ങളിൽ പ്രശസ്തമായ പ്രഭാഷണങ്ങൾ നടത്തി. കേരളത്തിലും വിദ്യാർത്ഥികൾക്ക് ആത്മീയ പഠന കേന്ദ്രങ്ങളുടെ ചുമതല വഹിച്ചു.ശാരദ മിഷന്റെ ആചാര്യ പദവി സ്ഥാനവും വഹിച്ചിട്ടുണ്ട്.നിരവധി പ്രശസ്തമായ ആത്മീയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.ആയിരത്തോളം ശിഷ്യരും അജയപ്രാണമാതാജിയ്ക്കുണ്ട്. കുറൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും എറണാകുളം കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. അമ്മുക്കുട്ടി തമ്പുരാട്ടി എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

അജയപ്രാണാമാതാജിയുടെ ദേഹവിയോഗത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള പ്രമുഖർ അനുശോചിച്ചു. ഹിന്ദു ധർമ്മ പ്രചാരണത്തിനും ആത്മീയ അവബോധത്തിനും സ്വജീവിതം ഉഴിഞ്ഞുവെച്ച ആദരണീയ വ്യക്തിത്വമായിരുന്നു അജയപ്രാണാമാതാജി.

admin

Recent Posts

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

29 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

1 hour ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

1 hour ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

2 hours ago