Saturday, June 15, 2024
spot_img

‘അഞ്ചാംപാതിര’ ഇനി ബോളിവുഡ് തിളക്കത്തിലേക്ക്; മലയാളത്തിൽ മികച്ച വിജയമായി മാറിയ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നു

അഞ്ചാംപാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. റിലയൻസ് എന്റർടെയ്ൻമെന്റ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

2020 ജനുവരി 10ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും പണം വാരിയ പടങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. ക്രിമിനോളജിസ്റ്റായ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കൂടാതെ ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Related Articles

Latest Articles