Categories: Covid 19International

അണുനാശിനി തളിച്ചാലും പുകച്ചാലും കോവിഡ് ഇല്ലാതാകില്ല

ജനീവ : പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത്‌ കൊണ്ട് കോവിഡിനെ ഇല്ലാതാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

പൊതുസ്ഥലങ്ങളിലും തെരുവുകളിലും അണുനാശിനി തളിക്കുന്നതും പുകയിടുന്നതും കൊണ്ട് കോവിഡില്ലാതാവില്ല. എല്ലാ പ്രതലങ്ങളിലും ഒരുപോലെ അണുനാശിനി തളിക്കുന്നത് ഗുണകരമാവില്ല. രോഗാണുക്കള്‍ നശിക്കുന്ന സമയം വരെയും അണുനാശിനികള്‍ക്ക് പല പ്രതലങ്ങളിലും നിലനില്‍ക്കാനാവില്ല.
ഇത് മനുഷ്യരില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.ഇത്തരം സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.അണുനാശിനി പ്രയോഗിക്കണമെങ്കില്‍, ഇത് ഒരു തുണിയില്‍ മുക്കി തുടയ്ക്കുന്നതാണ് ഫലപ്രദമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.

മനുഷ്യ ശരീരത്തില്‍ അണുനാശിനി തളിക്കുന്നത് ശാരീരികമായും മാനസികമായും ഹാനികരമാകാം. വായില്‍നിന്ന് പുറത്തേക്കുപോകുന്ന കണങ്ങളിലൂടേയും സമ്പര്‍ക്കത്തിലൂടെയും മറ്റൊരാള്‍ക്ക് വൈറസ് പകര്‍ത്താനുള്ള രോഗബാധിതന്റെ ശേഷി അണുനാശിനി തളിക്കുന്നതിലൂടെ ഇല്ലാതാക്കാനാവില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ആളുകളില്‍ ക്ലോറിന്‍ അല്ലെങ്കില്‍ മറ്റ് വിഷ രാസവസ്തുക്കള്‍ തളിക്കുന്നത് കണ്ണ്, ചര്‍മം എന്നിവയില്‍ അസ്വസ്ഥതയുണ്ടാക്കും. ഹൃദയധമനികള്‍ക്കും ദഹനനാളത്തിനും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാമെന്നും പറയുന്നു.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

3 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

6 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

6 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

7 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

19 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

19 hours ago