ദില്ലി:രാഹുല് ഗാന്ധിയോട് ബാഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് രാഹുല് എന്നാല് ഒരു നാണക്കേടാണെന്നും ബഹുമാനം അര്ഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവര് വ്യക്തമാക്കി.
നിങ്ങളുടെ വയസ്സ് അമ്പതുകളിലെത്തിയിരിക്കുന്നു, എന്നാല് ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാന് നിങ്ങള്ക്ക് സാധിച്ചിട്ടില്ലെങ്കില് ഒരാളില് നിന്നും നിങ്ങള്ക്ക് ബഹുമാനം ലഭിക്കില്ലെന്ന് രാഹുലിനെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി പറഞ്ഞു.
നീരവ് മോദി, വിജയ് മല്ല്യ എന്നിവര്ക്ക് രക്ഷപ്പെടാന് അവസരം ലഭിച്ചതിന്റെ പേരില് കേന്ദ്രസര്ക്കാരിനെതിരെ രാഹുല് നിശ്ശിതമായി വിമര്ശനമുയര്ത്തിയിരുന്നു. ഈ കാരണത്തിലാണോ രാഹുലിനെ വിമര്ശിക്കുന്നത് എന്ന ചോദ്യത്തിന് യുപിഎ ഭരണകാലത്ത് കോണ്ഗ്രസ് അല്ലേ തട്ടിപ്പുകാര്ക്ക് അവസരം നല്കിയത് എന്നായിരുന്നു സ്മൃതിയുടെ മറുപടി. വിവാദമായ പല കേസുകളിലും കോണ്ഗ്രസിന്റെ ഇടപെടല് പ്രകടമായിരുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു.
കഴിഞ്ഞദിവസവും രാഹുല് കേന്ദ്രത്തിനെതിരെ വിമര്ശവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവര്ക്കിും ദുര്ബല വിഭാഗങ്ങള്ക്കും ധനസഹായം നല്കുന്നതിന് പകരം പണംകടം കൊടുക്കുന്ന ആളുകളെ പോലെ കേന്ദ്രം പെരുമാറുന്നുവെന്നായിരുന്നു രാഹുല് പറഞ്ഞത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…