Friday, May 3, 2024
spot_img

അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും സര്‍ക്കാര്‍; പ്രക്ഷോഭത്തിനൊരുങ്ങി എഐവൈഎഫ്

തിരുവനന്തപുരം: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാന്‍ കെഎസ്ഇബിയ്ക്ക് സര്‍ക്കാര്‍ അനുമതി. പദ്ധതിക്ക് സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഏഴുവര്‍ഷമാണ് എന്‍ഒസിയുടെ കാലാവധി.

നേരത്തെ ലഭിച്ച അനുമതികള്‍ കാലഹരണപ്പെട്ടതോടെ ഇനി വീണ്ടും അനുമതികള്‍ തേടി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോക്കാന്‍ സാധിക്കൂ. അതിനാല്‍ അനുമതികള്‍ക്കായി പുതുക്കിയ അപേക്ഷ നല്‍കും. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യംവച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണി നയത്തില്‍നിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.

പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ എന്തും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പദ്ധതി ഉപേക്ഷിച്ചെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാന്‍ തയാറായാല്‍ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles