Saturday, May 18, 2024
spot_img

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വത്തിനായുള്ള അപേക്ഷകൾ വന്നുതുടങ്ങി. ചട്ടങ്ങൾക്കനുസൃതമായാണ് സൂക്ഷ്മപരിശോധന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിന് മുൻപ് പൗരത്വം നൽകുന്ന പ്രക്രിയ ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ നിയമഭേദ​ഗതി. 2014 ഡിസംബർ 31-ന് മുൻപ് എത്തിയവർക്കാണ് പൗരത്വം നൽകുന്നത്. സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു, പാഴ്സി വിഭാ​ഗക്കാർക്ക് പൗരത്വം നൽകും. 2019 ഡിസംബർ 10-ന് ലോക്സഭ പാസാക്കി. 2019 ഡിസംബർ 11-ന് രാജ്യസഭ പാസാക്കി. 2019 ഡിസംബർ 12-ന് രാഷ്‌ട്രപതി അം​ഗീകാരം നൽകി.

Related Articles

Latest Articles