Tuesday, May 7, 2024
spot_img

കേരളത്തിൽ ഒരു മരണം കൂടി

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

ഇ​യാ​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 26 ന് ​പ​നി​യും ജ​ല​ദോ​ഷ​വു​മാ​യി ത​ല​ശേ​രി​യി​ല്‍ ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ ​നി​ന്നും തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ 31 ന് ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഈ ​മാ​സം ആ​റി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച​ത്.

ക​ല്യാ​ണം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ല്‍ മെ​ഹ്റൂ​ഫ് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ മാ​ര്‍​ച്ച്‌ 22 വ​രെ മാ​ഹി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ചൊ​ക്ലി​യി​ലും സ​ഞ്ച​രി​ച്ചു. ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ 25 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ര്‍​ക്കും രോ​ഗം പ​ക​ര്‍​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Related Articles

Latest Articles