Sunday, June 2, 2024
spot_img

അതിർത്തി അടഞ്ഞു, ഗതാഗതം കുരുങ്ങി

പാലക്കാട്: തമിഴ് നാടിന്റെ അതിര്‍ത്തി അടച്ചുള്ള പരിശോധനയില്‍ വാളയാറില്‍ ഉള്‍പ്പെടെ വന്‍ ഗതാഗതക്കുരുക്ക്. യാത്രാവാഹനങ്ങള്‍ക്ക് പിന്നാലെ ചരക്കുലോറികളെയും അതിര്‍ത്തിയില്‍ തടയുകയാണ്.

കേരളത്തില്‍ നിന്നുളള അത്യാവശ്യം വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളു. കാല്‍നട യാത്രക്കാര്‍ക്കും നിയന്ത്രണമായി.

മൂന്നു കിലോമീറ്റര്‍ വരെ വാഹനങ്ങളുടെ നിരയായതോടെ പിന്നീട് അത്യാവശ്യം വാഹനങ്ങളെ അതിര്‍ത്തി കടത്തി. മറ്റുള്ളവ കേരളത്തിലേക്ക് തിരിച്ചയച്ചു. അവശ്യവസ്തുക്കള്‍ കയറ്റിയ വാഹനങ്ങള്‍ കടത്തിവിടുമെന്നാണ്തമിഴ് നാട് പറയുന്നത്.

Related Articles

Latest Articles