ദില്ലി : കൊറോണ വൈറസ് നിരീക്ഷണത്തില്‍ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും, ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്.
ക്വാറന്റീന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അതു ലംഘിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഗംഭീര്‍ മുന്നറിയിപ്പു നല്‍കി. ക്വാറന്റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു ലംഘിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഗംഭീര്‍ നിലപാട് കടുപ്പിച്ചത്.

