Monday, June 17, 2024
spot_img

അനന്ത്‌നാഗിൽ 3 ഭീകരരെ സൈന്യം വകവരുത്തി.ഏറ്റുമുട്ടൽ തുടരുന്നു

 ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഖുൽചോഹർ മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാസേനയും ജമ്മു കാശ്മീർ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തുനിന്നും എ.കെ 47 റൈഫിളും രണ്ട് പിസ്റ്റലും കണ്ടെടുത്തിരുന്നു.

Related Articles

Latest Articles