Friday, January 9, 2026

അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം:കോവിഡ് പടരുന്നപശ്ചാത്തലത്തില്‍ കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ അടച്ചുപൂട്ടലിന്റെ പരിധിയില്‍ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

വൈകീട്ട് അഞ്ചിനു കടകള്‍ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തല്‍, സൂക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം ജോലികള്‍ പലയിടത്തും പോലിസ് തടയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles