ദില്ലി: കോവിഡ് പ്രതിസന്ധി നേരിടാനുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ രണ്ടാം ഘട്ടം ധനമന്ത്രി നിര്മല സീതാരാമന് പ്രഖ്യാപിച്ചു. അതിഥി തൊഴിലാളികള്, വഴിയോരക്കച്ചവടക്കാര് തുടങ്ങിവര്ക്കു ഊന്നല് നല്കുന്നതാണ് രണ്ടാം ഘട്ടം.
രണ്ടാംഘട്ടത്തില് കണക്കിലെടുക്കുന്നത് സമൂഹത്തിലെ തീര്ത്തും ദുര്ബലരായവരെയും ദരിദ്രരായവരെയുമാണ്.
സമസ്ത തൊഴില് മേഖലയിലും മിനിമം കൂലി ഉറപ്പാക്കും.
ഒരിന്ത്യ ഒരു കൂലി നടപ്പാക്കും.
അടുത്ത മൂന്ന് മാസത്തിനുള്ളില് ഒരു രാജ്യം ഒരു റേഷന് കാര്ഡ് പദ്ധതി നടപ്പാക്കും.
67 കോടി റേഷന് കാര്ഡുകള് ആഗസ്റ്റില് നടപ്പാക്കും. ഇന്ത്യയില് എവിടെയും ഉപയോഗിക്കാം
തൊഴില് മേഖലയില് ലിംഗനീതി ഉറപ്പാക്കും. സമസ്ത മേഖലയിലും വനിതകള്ക്ക് പ്രവര്ത്തനാനുമതി.
ഇതര സംസ്ഥാന തൊഴിലാളികള്, തെരുവ് കച്ചവടക്കാര് എന്നിവര്ക്കായി നിരവധി പദ്ധതികള്
ഇതര സംസ്ഥാന തൊഴിലാളികള്ക്കായി മൂന്ന് പദ്ധതികള്. തെരുവ് കച്ചവടക്കാര്ക്കായി രണ്ട് പദ്ധതികള്
11002 കോടി രൂപ ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കാന് കൈമാറി
മടങ്ങിയെത്തുന്ന തൊഴിലാളികളെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തും.
അഭയ കേന്ദ്രങ്ങള്ക്ക് ഭക്ഷണം നല്കാനും തുക അനുവദിച്ചു
ഇതര സംസ്ഥാന തൊഴിലാളികള്ക്ക് അടുത്ത 2 മാസം കൂടി സൗജന്യ റേഷന് വിതരണം. 5 കിലോ അരിയും (അല്ലെങ്കില് ഗോതമ്പ്) ഒരു കിലോ കടലയും
3 കോടി കര്ഷകര്ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം. 4.22 ലക്ഷം കോടി രൂപ ചെലവഴിച്ചു
കിസാന് ക്രെഡിറ്റ് കാര്ഡിലൂടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ലക്ഷം കര്ഷകര്ക്ക് 25000 കോടി രൂപ വിതരണം ചെയ്തു.
കര്ഷകര്ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥക്കും തുടര്ന്നും പണലഭ്യത ഉറപ്പുവരുത്തും
ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള് നിര്ബന്ധമാക്കും
തൊഴിലാളികള്ക്ക് വാര്ഷിക ആരോഗ്യ പദ്ധതി
മഴക്കാലത്ത് സാധ്യമായ പ്രദേശങ്ങളില് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാര്പ്പിട സമുച്ചയങ്ങള്
മുദ്ര ശിശു വായ്പകള്ക്ക് ഒരു വര്ഷത്തേക്ക് 2 ശതമാനം പലിശ ഇളവ്.
വഴിയോര കച്ചവടക്കാര്ക്കായി പ്രത്യേക വായ്പ പദ്ധതി ഉടന്. 5000 കോടി രൂപ മാറ്റിവെക്കും
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…