Friday, May 3, 2024
spot_img

ആത്മനിര്‍ഭര്‍ഭാരത് രണ്ടാം ഘട്ടം: ഒരിന്ത്യ ഒരു കൂലി ; ഒരിന്ത്യ ഒരു റേഷന്‍ കാര്‍ഡ്

ദില്ലി: കോവിഡ് പ്രതിസന്ധി നേരിടാനുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ രണ്ടാം ഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിവര്‍ക്കു ഊന്നല്‍ നല്‍കുന്നതാണ് രണ്ടാം ഘട്ടം.

രണ്ടാംഘട്ടത്തില്‍ കണക്കിലെടുക്കുന്നത് സമൂഹത്തിലെ തീര്‍ത്തും ദുര്‍ബലരായവരെയും ദരിദ്രരായവരെയുമാണ്.

സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും.
ഒരിന്ത്യ ഒരു കൂലി നടപ്പാക്കും.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കും.

67 കോടി റേഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റില്‍ നടപ്പാക്കും. ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം

തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. സമസ്ത മേഖലയിലും വനിതകള്‍ക്ക് പ്രവര്‍ത്തനാനുമതി.

ഇതര സംസ്ഥാന തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ എന്നിവര്‍ക്കായി നിരവധി പദ്ധതികള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍. തെരുവ് കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍

11002 കോടി രൂപ ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി

മടങ്ങിയെത്തുന്ന തൊഴിലാളികളെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

അഭയ കേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചു

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടുത്ത 2 മാസം കൂടി സൗജന്യ റേഷന്‍ വിതരണം. 5 കിലോ അരിയും (അല്ലെങ്കില്‍ ഗോതമ്പ്) ഒരു കിലോ കടലയും

3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം. 4.22 ലക്ഷം കോടി രൂപ ചെലവഴിച്ചു

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തു.

കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥക്കും തുടര്‍ന്നും പണലഭ്യത ഉറപ്പുവരുത്തും

ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും
തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പദ്ധതി

മഴക്കാലത്ത് സാധ്യമായ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍പ്പിട സമുച്ചയങ്ങള്‍

മുദ്ര ശിശു വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് 2 ശതമാനം പലിശ ഇളവ്.

വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക വായ്പ പദ്ധതി ഉടന്‍. 5000 കോടി രൂപ മാറ്റിവെക്കും

Related Articles

Latest Articles