Wednesday, May 15, 2024
spot_img

ആത്മനിർഭർ ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കും ; സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഊന്നലെന്ന് പ്രധാനമന്ത്രി

ദില്ലി : ആത്മനിർഭർ രാജ്യത്തെ 130 കോടി ജനങ്ങളുടെ മന്ത്രമാണെന്ന് പ്രധാനമന്ത്രി മോദി . ‘സ്വയം പര്യാപ്തത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കും. സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനുമാണ് ഊന്നൽ.ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യുന്നു.’-പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്കും നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചൈനയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തത്വമയി ടിവിയിലും ന്യൂസിലും ദില്ലിയിൽ നടക്കുന്ന സ്വതന്ത്ര ദിനാഘോഷ പരിപാടികൾ തത്സമയം കാണാം

Related Articles

Latest Articles