Sunday, May 19, 2024
spot_img

ആനവണ്ടികൾ അലമുറയിടുന്നു

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും കഷ്ടകാലം. കേരളത്തിന്റെ റോഡുകളില്‍ രാജാക്കന്മാരായി വിലസിയിരുന്ന ആനവണ്ടികള്‍ക്ക് ഇന്ന് പഴയ പ്രതാപമില്ല. എല്ലാവരും ഡിപ്പോകളില്‍ കിടന്ന് ബോറടിക്കുകയാണ്. ഇടയ്ക്ക് ചില ബസുകള്‍ക്ക് ശാപമോക്ഷം പോലെ നിരത്തിലിറങ്ങാന്‍ അവസരം ലഭിക്കാറുണ്ട്. അപ്പോഴും പഴയ പ്രതാപം വീണ്ടെടുത്ത് ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഇവയ്ക്കാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുടര്‍ച്ചയായി വെറുതെ കിടന്നതോടെ ഈ ബസുകളില്‍ പലതിനും ഇപ്പോള്‍ അനങ്ങാന്‍തന്നെ വയ്യത്രെ. ആരോഗ്യപ്രവര്‍ത്തകരുമായി പോയ ചില ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴിയില്‍ കിടന്നപ്പോഴാണ് ബസുകളുടെ ആരോഗ്യം മോശമായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ഇതോടെ സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് ചികിത്സയുമായി എത്തിയിരിക്കുകയാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസുകള്‍ ആളെ കയറ്റാതെ ചെറിയ ദൂരം ഓടിക്കാനാണ് നിര്‍ദേശം.

Related Articles

Latest Articles