സാമൂഹിക അകലം അടക്കം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടി. യാത്രക്കാര്‍ക്കായി പത്ത് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം. നാലു മണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കരുത്. മാസ്‌ക്, ഗ്ലൗസ് അടക്കമുള്ള സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കി. സി.ഐ.എസ്.എഫ്/വിമാനത്താവള ജീവനക്കാരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. ആപ്പില്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടാത്ത യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തെര്‍മല്‍ സ്‌ക്രീനിംഗ് സോണിലുടെ മാത്രമേ കടന്നുപോകാവൂ. വിമാനത്താവളത്തില്‍ നിരവധി തെര്‍മ്മല്‍ സ്‌ക്രീനിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. തക്കതായ കാരണമില്ലാതെ ഡിപാര്‍ച്ചര്‍, അറൈവല്‍ മേഖലയില്‍ േട്രാളികള്‍ അനുവദിക്കില്ല. ടെര്‍മിനലില്‍ കടക്കുന്നതിനു മുന്‍പ് ലഗേജ് അണുവിമുക്തമാക്കണം. ഷൂ അണുവിമുക്തമാക്കുന്നതിന് മാറ്റുകളും കാര്‍പെറ്റ്‌സുകളും ബ്ലീച്ച് ചെയ്തിരിക്കും. തിരക്കുകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകള്‍ ഉണ്ടാകും. കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കും. ടെര്‍മിനല്‍ ബില്‍ഡിംഗിലും ലോഞ്ചിലും പത്ര മാസികകള്‍ അനുവദിക്കില്ല. പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കേണ്ടിവരും.
വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തെര്‍മല്‍ സ്‌ക്രീനിംഗ് സോണിലുടെ മാത്രമേ കടന്നുപോകാവൂ. ലഗേജുകള്‍ അണുവിമുക്തമാക്കണം. ആഭ്യന്തര സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും മധ്യഭാഗത്തെ സീറ്റ് ഒഴിവാക്കിയിടാന്‍ പറ്റില്ലെന്നും ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു.

