Monday, June 17, 2024
spot_img

ആളുണ്ടോ സഖാവേ കുറച്ച് പാർട്ടിക്കാരെ എടുക്കാൻ ഇവിടെ കുറച്ച് ജോലി ഒഴിവുണ്ടെന്ന് മേയർ ആര്യ

മേയറുടെ കത്ത് പുറത്ത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണിത്. ഭരണത്തിൽ കയറിയത് മുതൽ നിരവധി വിവാദങ്ങളിൽ ചെന്ന് വീണ വ്യക്തിയാണ് മേയർ ആര്യാ രാജേന്ദ്രൻ. ഇപ്പോഴിതാ ഒരു കത്താണ് ആര്യ രാജേന്ദ്രന് വലിയ കുരുക്കാകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് ഒഴിവുവന്നപ്പോൾ സ്വന്തം പാർട്ടിക്കാരെ കുത്തികയറ്റാൻ മേയർ കഷ്ടപ്പെടുന്നത് കത്തിൽ കാണാനാകും. പാർട്ടി സ്നേഹം കാത്ത് സൂക്ഷിക്കുന്ന ആളാണല്ലോ മേയർ. പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. ഇടതു സംഘടന ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295ഓളം താത്കാലിക തസ്തികളിലേക്കാണ് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള മേയറുടെ ശ്രമം നടന്നത്. പണ്ടേ ഒത്തൊരുമയുള്ള പാർട്ടിക്കാരുടെ തന്നെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് കത്ത് പുറത്തായത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് പാർട്ടി നേതാവിന് കത്ത് അയച്ചിരിക്കുന്നത്. എന്തായാലും കത്ത് പുറത്തായതോടെ മേയർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്.

സഖാവേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം നഗരസഭയിലുള്ള ഒഴിവുകൾ കുറിച്ചും പാർട്ടിക്കാരെ നിയമിക്കുന്നതിന് കുറിച്ചുമൊക്കെയാണ്, കത്തിൽ പറയുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
സഖാവേ തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യം അങ്ങയെ അറിയിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ‘ തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ താങ്കൾ സ്വീകരിക്കണമെന്നും’ കത്തിൽ മേയർ പറയുന്നു.

എല്ലായിടത്തും സി പി എം പ്രവർത്തകരായാൽ മാത്രം ജോലി എന്നതാണ് പിണറായി സർക്കാരിന്റെ നയം. നഗരസഭയും അങ്ങനെ തന്നെ. ഈ കത്ത് ശരിയാണെങ്കിൽ അതിഭീകരമാണ് അവസ്ഥ. കേരളത്തിലെ ലക്ഷോപലക്ഷം തൊഴിലന്വേഷകരും യുവജന സംഘടനകളും എന്താണ് പ്രതികരിക്കാത്തത് . സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സി പി എം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്.

295 ഒഴിവുകൾ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് എക്‌സ്‌പേർട്ട്, ഡോക്ടർമാർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും മേയർ അയച്ച കത്തിൽ വളരെ കൃത്യമായി പറയുന്നുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക തസ്തികകളിൽ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങൾ ശരി വയ്‌ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ഈ കത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. എപ്പോഴത്തെയും പോലെ തടിതപ്പാനാണ് വിവാദ നായികാ ശ്രമിക്കുന്നത്. അതേസമയം, ഇങ്ങനൊരു കത്ത് തനിക്ക് ലഭിച്ചിട്ടേയില്ലെന്നാണ് ആനാവൂര്‍ നാഗപ്പൻ വാദിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിൽ നടന്നത് ഒരു ചെറിയ കാര്യം മാത്രം. പി എസ് സി പോലും അങ്ങിനെയാണ്. സിപിഎമ്മായാൽ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയിൽ ഒന്നാമതെത്തും. അതിൽ അദ്‌ഭുതമൊന്നും തന്നെയില്ല. ചോദ്യ പേപ്പർ നേരത്തെ കിട്ടും. ആരും ഒന്നും ചോദിക്കാനില്ലാത്ത നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.

Related Articles

Latest Articles