Sunday, May 26, 2024
spot_img

ഇസ്രായേലിൽ വീണ്ടും നെതന്യാഹു സര്‍ക്കാര്‍: ഹീബ്രു ഭാഷയിലും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി, പുതിയ സർക്കാർ അടുത്തയാഴ്ചയോടെ അധികാരത്തില്‍ വരുമെന്ന് സൂചന

ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥനത്തേക്ക് വീണ്ടും നിയമതിനാകുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഹീബ്രു ഭാഷയിലും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

നിലവില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന യായിര്‍ ലാപിഡിന് നന്ദിയുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ലാപിഡ് പ്രവര്‍ത്തിച്ചുവെന്നും ഇനിയും ഫലവത്തായ രീതിയില്‍ പരസ്പരം ആശയങ്ങള്‍ കൈമാറാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെയാണ് നരേന്ദ്രമോദി പ്രതികരണവുമായി രംഗത്ത് എത്തിയത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തയാഴ്ചയോടെ അധികാരത്തില്‍ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടി 65 സീറ്റുകള്‍ നേടിയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്.

Related Articles

Latest Articles