Sunday, May 19, 2024
spot_img

ആശങ്കഉയർത്തി കൊവിഡ് കണക്കുകൾ. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.44 ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം രണ്ട് കോടിയിലേക്ക്

വാഷിങ്ടൺ: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില് കൊവിഡ് ബാധിച്ച്‌ മരിച്ചത് 5,356 പേര്‍. പുതിയതായി 2.44 ലക്ഷം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 1.79 കോടി ജനങ്ങളാണ് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 6.87 ലക്ഷം ജനങ്ങള്‍ മരിച്ചു. 1.13 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 59.95 ലക്ഷം ജനങ്ങളാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക 1,102, ബ്രസീല്‍ 1,048, ഇന്ത്യ 852, മെക്‌സിക്കോ 688, കൊളംബിയ 225, ഇറാന്‍ 216, സൗത്ത് ആഫ്രിക്ക 148, റഷ്യ 95, യുകെ 74 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ മരണങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 57,718 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗികള്‍ 47.63 ലക്ഷമായി. ഇതുവരെ 1.57 ലക്ഷം ജനങ്ങളാണ് മരിച്ചത്. 23.58 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 22.46 ലക്ഷം പേരാണ് ചികിത്സയിലുളളത്. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും രണ്ടാമതുളള ബ്രസീലില്‍ ഇന്നലെ 42,578 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 27.08 ലക്ഷമായി. 18.84 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 7.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റഷ്യയില്‍ 8.45 ലക്ഷം, സൗത്ത് ആഫ്രിക്കയില്‍ 5.03 ലക്ഷം, മെക്‌സിക്കോയില്‍ 4.24 ലക്ഷം, പെറു 4.14 ലക്ഷം, ചിലി 3.57 ലക്ഷം, സ്‌പെയിന്‍ 3.35 ലക്ഷം, ഇറാന്‍ 3.06 ലക്ഷം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ഇതുവരെയുളള രോഗബാധിതരുടെ എണ്ണം. പെറു, സ്‌പെയിന്‍, പാക്കിസ്ഥാന്‍, ഫ്രാന്‍സ്, സ്വീഡന്‍, ഒമാന്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ പുതിയ കേസുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles