Categories: Covid 19India

ആർ ബി ഐ നിർദ്ദേശം എസ് ബി ഐ നടപ്പിലാക്കി തുടങ്ങി

ദില്ലി : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പിലാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ കുറച്ചത് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. വായ്പകള്‍ക്ക് 75 ബേസിസ് പോയിൻ്റ് പലിശ കുറയുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് 20-50 ബേസിസ് പോയിന്റ് പലിശയില്‍ കുറവുണ്ടാകും. വന്‍കിട നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 100 ബേസിസ് പോയിന്റ് കുറവ് വരും.

ഇതുപ്രകാരം 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 7.95% ആയി കുറയും. ഹൃസ്വകാല നിക്ഷേപങ്ങളുടെ പലശ 4% ല്‍ നിന്ന് 3.5% ആയികുറയും. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നഇകുന്ന പലിശ നിരക്ക് 3.7% ആയിരിക്കും. വന്‍കിട നിക്ഷേപങ്ങളുടെ പലിശ 3.7% ആയിരിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാര്‍ച്ച്‌ 10ന് കുറവ് വരുത്തിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ പേരില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ നിക്ഷേപങ്ങളില്‍ വര്‍ധന പ്രതീക്ഷി്ക്കുന്നതായും എസ്.ബി.ഐ ചെയര്‍മാന്‍ രജ്‌നീഷ്‌കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

1 hour ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

2 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

3 hours ago

പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ! രക്ഷയായത് പൈലറ്റ് നടത്തിയ ബെല്ലി ലാൻഡിംഗ് ! ഒഡീഷയിൽ ചെറു യാത്രാവിമാനം തകർന്ന് വീണു ! ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…

3 hours ago

യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് യു എ ഇ|UAE AGAINST BRITAIN

സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…

4 hours ago